ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ ‘നീറ്റി’ൽ കേരളത്തിൽ നിന്നു യോഗ്യത നേടിയത് 59,404 (63.94%) പേർ. യോഗ്യത നേടിയവരുടെ എണ്ണത്തിൽ കേരളം നാലാമതാണ്. കഴിഞ്ഞ വർഷം മൂന്നാമതായിരുന്നു. യുപി (88,889), മഹാരാഷ്ട്ര (79,974), രാജസ്ഥാൻ (65,758) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ സ്ഥാനത്തെത്തിയത്. 710 മാർക്ക് നേടി അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം സ്വദേശി എസ്. അയിഷയാണ് കേരളത്തിൽ ഒന്നാമതെത്തിയത്.
പാലക്കാട് നെന്മാറ സ്വദേശി എ. ലുലു 22-ാം റാങ്കും. കോഴിക്കോട് സ്വാദേശി സനിഷ് അഹമ്മദ് 25-ാം റാങ്കും, തിരുവല്ല സ്വദേശി ഫിലിമോൻ കുര്യക്കോസ് 50-ാം റാങ്കും, നേടി.
വിജയശതമാനത്തിൽ കേരളം അഞ്ചാമതാണ് 63.94%. ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിൽ. 147 മാർക്കു വരെ നേടിയവരാണു 50 പെർസന്റൈൽ നേടി ജനറൽ വിഭാഗത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ടത്. ജനറൽ ഭിന്നശേഷി വിഭാഗത്തിൽ 129 മാർക്ക് വരെയുള്ളവർ ലിസ്റ്റിലുണ്ട് (45 പെർസന്റൈൽ), ഒബിസി, എസ്‌സി, എസ്ടി, ഇവ മൂന്നിന്റെയും ഭിന്നശേഷി വിഭാഗങ്ങൾ എന്നിവയിൽ 113 മാർക്ക് വരെ നേടിയവർ (40 പെർസന്റൈൽ) പട്ടികയിലുണ്ട്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...