തിരുവനന്തപുരം: ഹിമാചൽ നാടോടി ഗാനംപാടി പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ എസ്.എസ്.ദേവികയെ ഗവർണ്ണറും അഭിനന്ദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ക്ഷണിച്ചുവരുത്തിയാണ് ദേവികയെ അഭിനന്ദനമറിയിച്ചത്. രാജ്യം ഏറ്റെടുത്ത ആ ഗാനം ഗവര്‍ണർക്കു മുന്നിൽ ദേവിക ആലപിച്ചു. ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി \’ചംപാ കി ത് നി ദൂർ\’ എന്ന ഗാനം മനോഹരമായി ആലപിച്ച ദേവികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവിക.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...