തവനൂർ: ഐഡിയൽ ഇന്റർനാഷണൽ കാമ്പസിൽ നടന്ന ജോട്ട ജോട്ടി എന്ന ഹാം റേഡിയോ – ഇന്റർനെറ്റ് ജാംബൂരി വിദ്യാർത്ഥികൾക്ക് പുതിയ അറിവുകൾ പകർന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്കൗട്ട് കേഡറ്റുകളുമായി ഇന്റർനെറ്റ് മുഖേന സംവദിക്കുന്നതിനും അവരുടെ സംസ്കാരത്തെ കുറിച്ച് പഠിക്കുന്നതിനും വിവിധ രാജ്യങ്ങളിലെ സ്കൗട്ടിംഗിനെക്കുറിച്ച് അറിയുന്നതിനും പുറമെ സ്കൗട്ടുകളുടെ ഭാഷാ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ജോട്ടാ ജോട്ടി സഹായകമായി. ഐഡിയൽ കാമ്പസിലെ അറുപതിൽപരം വിദ്യാർത്ഥികൾക്കായി മുന്ന് ദിവസങ്ങളിലായി നടന്ന ജോട്ട ജോട്ടി എന്ന പ്രോഗ്രാം സ്കൗട്ടുകൾക്ക് ഒരു മികച്ച അനുഭവമായിരുന്നു . ഐഡിയൽ സ്കൂളിലെ സ്കൗട്ടു വിദ്യാർത്ഥികൾ ഇന്റർനെറ്റിലൂടെ 52 രാജ്യങ്ങളിലെ സ്കൗട്ട് വിദ്യാർത്ഥികളുമായി സംവദിക്കുകയും സൗഹൃദവും ആശയങ്ങളും പങ്കിടുകയും ചെയ്തു. കാമ്പസിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് അറുപതോളം ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ആഗോള പൗരത്വബോധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമയി വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്കൗട്ട് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്കൗട്ട് പ്രോഗ്രാമാണ് ജോട്ട ജോട്ടി. ഐഡിയൽ സ്കൗട്ട് മാസ്റ്റർ ഹുസൈൻ ചേകനൂരിന്റെ അദ്ധ്യക്ഷതയിൽ അക്കാദമിക് ഡയരക്ടർ മജീദ് ഐഡിയൽ ഉൽഘാടനം ചെയ്തു. ഐ ടി ടെക്നീഷ്യൻ കെ ഉബെദ് പദ്ധതി വിശദീകരിച്ചു.

നവാഗതരെ സ്വാഗതം ചെയ്ത് നെഹ്റു അക്കാദമി ഓഫ് ലോ
പാലക്കാട്: ഈ അധ്യയന വർഷത്തിൽ നെഹ്റു അക്കാദമി ഓഫ് ലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ശാസ്ത്ര...