കോട്ടയം: കേരളത്തിൽ സ്കൂളുകൾക്കു വേണ്ടി നടത്തുന്ന ഏറ്റവും വലിയ ക്വിസ് ആയ മനോരമ – സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് റജിസ്ട്രേഷൻ 21 വരെ നീട്ടി. ഒരു സ്കൂളിൽ നിന്ന് 2 പേർ വീതമുള്ള 2 ടീമിന് പങ്കെടുക്കാം. സ്കൂൾ മേധാവികളാണ് റജിസ്റ്റർ ചെയ്യേണ്ടത്. 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള മത്സരത്തിൽ 3 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം രണ്ടു ലക്ഷം, മൂന്നാം സമ്മാനം ഒരു ലക്ഷം. വിജയികൾ സമ്മാനത്തുക സ്കൂളുമായി പങ്കിടും. ജില്ലാ മത്സര വിജയികൾക്ക് 7000, 5000, 3000 രൂപ വീതം സമ്മാനമുണ്ട്. റജിസ്റ്റർ ചെയ്യാൻ: www.manoramaonline.com/bigq. വിവരങ്ങൾക്ക്: 9446003717, 9995655230, 9995156224
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...