തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 54 സ്കൂളുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.
തദ്ദേശഭരണസ്ഥാപനങ്ങൾ, ജനപ്രധിനിധികൾ, വിദ്യാഭ്യാസ തല്പരരായ വ്യക്തികൾ അധ്യാപക കൂട്ടായ്മ, പൂർവവിദ്യാർത്ഥി സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 34 സ്കൂളുകൾക്ക് കിഫ്ബിയുടെ 3 കോടി ധനസഹായവും 20 സ്കൂളുകൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് 40 കോടിയുമാണ് സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കായി കണ്ടെത്തിയിട്ടുള്ളത്.
തിരുവനന്തപുരം- 3, കൊല്ലം-3, പത്തനംതിട്ട -4, കോട്ടയം -3, എറണാകുളം -2, പാലക്കാട് -3 കോഴിക്കോട് -9, മലപ്പുറം-7, വയനാട് -17, കാസർഗോഡ് -3 എന്നിങ്ങനെ 10 ജില്ലകളിലായി 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനമാണ് നടത്തുന്നത്.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...