പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഐ.ഐ.എസ്.ടിയിൽ വിവിധ പ്രോഗ്രാമുകൾ: പ്രവേശനം ഒക്ടോബർ 7 വരെ

Sep 28, 2020 at 11:13 am

Follow us on

\"\"

തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിലെ അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം. ഒക്ടോബർ 7ന് ഉച്ചകഴിഞ്ഞ് 3 വരെ www.iist.ac.in & http://admission.iist.ac.in രജിസ്റ്റർ ചെയ്യാം. ബിടെക് എയ്റോസ്‌പേസ് എൻജിനീയറിങ്, ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഡ്യൂവെൽ ഡിഗ്രി (എംഎസ് അസ്ട്രോണമി & അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ് അഥവാ എംടെക് എർത്ത് സിസ്റ്റം സയൻസ് / ഒപ്റ്റിക്കൽ എൻജിനീയറിങ്) എന്നിവയാണ് വിഷയങ്ങൾ.

പ്ലസ്ടു ജയിച്ച് ഈ വർഷത്തെ ജെഇഇ അഡ്വാൻസ്‌ഡിൽ 20 % എങ്കിലും മൊത്തം മാർക്ക് നേടണം. മാത്‌സ്, ഫിസിക്സ്, കെമിസ്എന്നിവയ്ക്കു 5 % വീതവും നേടണം. പിന്നാക്ക / സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 18 %, 4.5 % ,പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 10 %, 2.5 % വീതം മതി. പട്ടികഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വർഷം ഇളവ് അനുവദിക്കും. 600 രൂപയാണ് രജിസ്ട്രേഷൻ ഫീ. എല്ലാ വിഭാഗങ്ങളിലുംപെട്ട പെൺകുട്ടികളും പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 300 രൂപയടച്ചാൽ മതി. ഐഐഎസ്ടി റാങ്ക്‌ലിസ്റ്റ് ഒക്ടോബർ 8നു വരും. 9 വരെ ബ്രാഞ്ച് പ്രിഫറൻസ് സമർപ്പിക്കാം. 10 മുതൽ സീറ്റ് അലോട്മെന്റ് / അക്സപ്റ്റൻസ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 256 8477.

Follow us on

Related News