ന്യൂഡൽഹി: രാജ്യത്ത് മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കാൻ സുരേഷ് ചന്ദ്ര ശർമ ചെയർമാനായി ദേശീയ മെഡിക്കൽ കമ്മീഷൻ ( എൻ.എം.സി) വെള്ളിയാഴ്ച നിലവിൽ വന്നു. ഇതോടെ 64 വർഷം പഴക്കമുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് അസാധുവായതായും,
എം.സി.ഐ.യ്ക്ക് പകരം ബോർഡ് ഓഫ് ഡയറക്ടറേറ്റ് ചുമതലയേറ്റതായും
ആരോഗ്യമന്ത്രാലയം അറിയിച്ചു.
അണ്ടർഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യു.ജി.എം.ഇ.ബി), പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (പി.ജി.എം.ഇ.ബി), മെഡിക്കൽ അസ്സെസ്സ്മെന്റ് ആൻഡ് റേറ്റിങ് ബോർഡ് (എം.എ.എ.ആർ.ബി), മെഡിക്കൽ രജിസ്‌ട്രേഷൻ ബോർഡ്(എം.ആർ.ബി) എന്നിങ്ങനെ നാല് ബോർഡുകളാണ് എൻ.എം.സിയ്ക്ക് കീഴിൽ ഉണ്ടാകുക.
എയിംസിലെ ഇ.എൻ.ടി വിഭാഗം മേധാവിയായി വിരമിച്ചയാളാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ചന്ദ്ര ശർമ്മ. എം.സി.ഐ ബോർഡ് ഓഫ് ഗവേൺസ് സെക്രട്ടറി ജനറൽ ആയിരുന്ന രാകേഷ് കുമാർ എൻ.എം.സി സെക്രട്ടറിയായും ചുമതലയേറ്റു.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...