
തിരുവനന്തപുരം: രാജ്യത്തെ ഒന്നാം വർഷ ബിരുദ കോഴ്സുകൾ നവംബർ ഒന്നുമുതൽ ആരംഭിക്കാൻ സർവകലാശാലകൾക്ക് യുജിസി നിർദ്ദേശം. കോവിഡ് സാഹചര്യത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യാൻ വിവിധ മാർഗനിർദേശങ്ങളാണ് യുജിസി മുന്നോട്ട് വച്ചിട്ടുള്ളത്. ഈ മാസം ആദ്യം ബിരുദക്ലാസുകൾ തുടങ്ങാനായിരുന്നു യുജിസിയുടെ ആദ്യം അറിയിച്ചിരുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത് മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ നവംബർ ഒന്നുമുതൽ ഒന്നാം വർഷ ക്ലാസുകൾ തുടങ്ങാം. നവംബർ 30ന് ശേഷം പുതിയ പ്രവേശനം നടത്തരുതെന്നും നിർദേശമുണ്ട്. കോവിഡ് കാലയളവിൽ കോളജ് മാറിയവരുടെ ഫീസ് മടക്കി നൽകണമെന്നും യുജിസി നിർദേശിച്ചിട്ടുണ്ട്.
