
തിരുവനന്തപുരം: അൺലോക്ക് പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ സ്കൂളുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ കേരളം കൈക്കൊള്ളേണ്ട നടപടികൾ ചൂണ്ടിക്കാട്ടി പൊതു വിദ്യഭ്യാസ വകുപ്പ് ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകും. സെപ്റ്റംബർ 21 മുതലാണ് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് കേന്ദ്രസർക്കാർ ഇളവുകൾ നടപ്പാക്കുന്നത്. 9 മുതൽ 12വരെയുള്ള ക്ലാസുകൾ പുന:രാരംഭിക്കാം എന്നാണ് കേന്ദ്രസർക്കാർ നിർദേശം. ഇതിനായി കൈക്കൊള്ളേണ്ട കർശന മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ചും വിദ്യാർത്ഥികൾ സ്കൂളുകളിലെത്തുന്നതു സംബന്ധിച്ചമാണ് ഡിജിഇ സർക്കാരിനു റിപ്പോർട്ട് നൽകുക.
