പ്രധാന വാർത്തകൾ
അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി

ഇന്ത്യൻ മിലിറ്ററി കോളജ്: എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷിക്കാം

Sep 5, 2020 at 8:03 pm

Follow us on

ന്യൂഡൽഹി: രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജ് (ആർ.ഐ.എം.സി) ദെഹ്റാദൂൺ 2021 ജൂലായ്‌ ടെമിലെ എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര പ്രതിരോധലയ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ ഇന്റർ സർവീസ് സ്ഥാപനത്തിൽ ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. അപേക്ഷകർ  2.7.2008 നും 1.1.2010 നും ഇടയിൽ ജനിച്ചവരായിരിക്കണം. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നവയിലൂടെയാണ് തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയ്ക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ജനറൽ നോളജ് എന്നീ മൂന്ന് പേപ്പറുകൾ ഉണ്ടാകും. പരീക്ഷയിൽ യോഗ്യത നേടാൻ ഓരോ പേപ്പറിനും 50 ശതമാനം മാർക്ക് നേടണം.

എഴുത്ത് പരീക്ഷയിൽ യോഗ്യത നേടുന്നവരെ ഇന്റർവ്യൂ /വൈവ വോസിക്ക് വിളിക്കും. ഇന്റലിജിൻസ്, പേഴ്സണാലിറ്റി, കമ്മ്യൂണിക്കേഷൻ സ്‌കിൽസ് എന്നിവ ഈ വേളയിൽ വിലയിരുത്തപ്പെടും. സംസ്ഥാന തലത്തിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. അപേക്ഷ ഫോം ഉൾപ്പെടുന്ന പ്രോസ്പെക്ടസ് , മുൻവർഷങ്ങളിലെ ചോദ്യപേപ്പർ എന്നിവ www.rimc.gov.in വഴി നിശ്ചിത ഫീസ് അടച്ച് വാങ്ങാം. പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും പരീക്ഷാർത്ഥിയുടെ സംസ്ഥാനത്തെ സർക്കാരിന്റെ പരീക്ഷ സംഘടന ഏജൻസിക്കാണ് അയക്കേണ്ടത്. കേരളത്തിൽ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാഭവൻ (ഓഫീസ് ഓഫ് ദി കമ്മീഷണർ ഫോർ ഗവണ്മെന്റ് എക്സാമിനേഷൻ ) ആണ് പരീക്ഷയുടെ മേൽനോട്ടം വഹിച്ചുവരുന്നത്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി നവംബർ 15. 

Follow us on

Related News