പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

യു.പി.എസ്.സി, പ്രവേശന പരീക്ഷകൾ 5, 6 തീയതികളിൽ: ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും

Sep 4, 2020 at 11:15 am

Follow us on

\"\"

ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താൻ തീരുമാനിച്ചു. പരീക്ഷ കേന്ദ്രങ്ങളിലെത്താനുള്ള  പരീക്ഷാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. സെപ്റ്റംബർ 5, 6 തീയതികളിളാണ്  നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന
പരീക്ഷകൾ. സെപ്റ്റംബർ ആറിന്  യു. പി. എസ്. സി പരീക്ഷകൾ നടക്കും. കോവിഡ് പ്രതിസന്ധി കാരണം ഇതര സംസ്ഥാനങ്ങളിലുള്ളവർക്ക് പരീക്ഷ കേന്ദ്രങ്ങളിൽ എത്താൻ സൗകര്യമില്ലായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ ട്രൈയിൻ സർവീസുകൾ കൂടി അനുവദിക്കാൻ തീരുമാനമായത്.  കാസർകോട് നിന്നാണ് അൺ റിസർവ്ഡ് ട്രെയിനുകൾ പുറപ്പെടുക.

തീവണ്ടി സമയം

05/09/2020
തിരുവനന്തപുരം മുതൽ കാസർകോട് വരെ (ആലപ്പുഴ വഴി)
6.30 pm – 5.25 am

06/09/2020
തിരുവനന്തപുരം മുതൽ കാസർകോട് വരെ 
9.00 pm – 7.55 am

05/09/2020
കാസർകോട് മുതൽ എറണാകുളം ജംഗ്ഷൻ വരെ
9.35 pm – 4.50 am

06/09/2020
തിരുവനന്തപുരം മുതൽ കാസർകോട് വരെ
11.35 pm – 6.50 am

\"\"

Follow us on

Related News