പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

സെപ്റ്റംബർ 30വരെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

Aug 29, 2020 at 8:14 pm

Follow us on

\"\"

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ അണ്‍ലോക് മാര്‍ഗരേഖയിൽ സെപ്റ്റംബർ 30വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദേശം. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളിലെത്തി അധ്യാപകരോട് പഠനവുമായി ബന്ധപ്പെട്ട ഉപദേശം തേടാം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം ഇതിന് ആവശ്യമാണ്. അതേസമയം കണ്ടെയ്‍ന്‍‍മെന്റ് സോണുകളില്‍ ഇതിനുള്ള അനുമതിയില്ല. സ്കൂളുകൾ കോളജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞു കിടക്കും. ഓൺലൈൻ പഠനം, കൗൺസിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 21 മുതൽ സ്കൂളുകളിൽ 50 ശതമാനം ജീവനക്കാർക്ക് എത്തിചേരാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. ഇതിനു പുറമെ ഐടിഐകളിലടക്കം നൈപുണ്യവികസന, സംരംഭകത്വപരിശീലനത്തിനും അനുമതി നൽകി.

\"\"

Follow us on

Related News