
ബെംഗളൂരു: കോളജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറാണെന്നും കേന്ദ്രത്തിന്റെ അനുമതി കിട്ടിയാൽ ഈ വിഷയത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നും കർണ്ണാടക സർക്കാർ അറിയിച്ചു. സെപ്റ്റംബർ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇതോടെ അക്കാഡമിക് വർഷം ആരംഭിക്കും. സുരക്ഷ ഉറപ്പാക്കി അധ്യയനം ആരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അധ്യയന വർഷം ആരംഭിച്ചാൽ മുടങ്ങിക്കിടക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ നടത്താൻ സർക്കാർ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.