
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം കേരള പബ്ലിക് സർവീസ് കമ്മീഷനിൽ (കെപിഎസ്സി) ലഭ്യമാണ്. അപേക്ഷകർക്ക് കമ്മീഷന്റെ ഔദ്യോദിക വെബ്സൈറ്റിൽ ( keralapsc.gov.in ) ഫലം അറിയാം. നാലു ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകളിലായി നടന്ന പരീക്ഷയെഴുതിയത്. നിലവിൽ ഒന്ന്, രണ്ട് സ്ട്രീമുകളിൽ പരീക്ഷാഫലമാണ് പി.എസ്.സി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 22 നാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ നടത്തിയത്. അന്തിമഘട്ട പരീക്ഷ നവംബർ 20, 21 തീയതികളിലാണ് നടക്കുക.