പ്രധാന വാർത്തകൾ
കേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം: രമേശ് പൊഖ്രിയാൽ

Aug 26, 2020 at 10:13 am

Follow us on

\"\"

ന്യൂഡൽഹി: എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചതെന്ന്  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  രമേശ്  പൊഖ്രിയാൽ. 80 ശതമാനം വിദ്യാർത്ഥികളും പരീക്ഷ എഴുതാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ജെ.ഇ.ഇ മെയിൻ,  നീറ്റ് പരീക്ഷകൾ സെപ്റ്റംബറിൽ നടത്താനിരിക്കെ പലയിടത്തും പ്രധിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇതിനോടകം 7.25 ലക്ഷം  വിദ്യാർത്ഥികളാണ്  ഡൗൺലോഡ് ചെയ്തിട്ടുള്ളത്.  ഇവർക്കായി പരീക്ഷ നിശ്ചയിച്ച ദിവസം തന്നെ നടത്തും.   8.58 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്.സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയാണ് ജെ.ഇ.ഇ മെയിൻ. നീറ്റ് പരീക്ഷ സെപ്റ്റംബർ 13 നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ പൂർണ്ണമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുക.

ReplyForward

Follow us on

Related News