
ആലപ്പുഴ: ആലപ്പുഴ ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 25 വരെ നീട്ടി. പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്. സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ തയ്യാറുള്ള പത്താംതരം വിജയിച്ച പെണ്‍കുട്ടികള്‍ക്ക് ബയോളജി സയന്‍സ് ബാച്ചിലേക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാന്‍ പാടില്ല. വിദ്യാഭ്യാസവും അനുബന്ധ ചെലവുകളും പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിക്കും. ആകെയുള്ള സീറ്റില്‍ 60 ശതമാനം പട്ടികജാതിക്കാര്‍ക്കും, 30 ശതമാനം പട്ടിക വര്‍ഗ്ഗക്കാര്‍ക്കും, 10 ശതമാനം പൊതു വിഭാഗത്തിനുമായി നീക്കിവച്ചിരിക്കുന്നു.അപേക്ഷാ ഫോറം സ്‌കൂള്‍ ഓഫിസില്‍ നിന്ന് നേരിട്ടും, 9947264151, 9447488521 എന്നീ വാട്‌സപ്പ് നമ്പറുകളില്‍ നിന്ന് അപേക്ഷകര്‍ ആവശ്യപ്പെടുന്ന മുറയ്ക്കും ലഭ്യമാണ്. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: പ്രിന്‍സിപ്പല്‍, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.എം.ആര്‍.എച്ച്.എസ്.എസ്, വാടയ്ക്കല്‍ പി.ഒ., ആലപ്പുഴ 688003