പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

സ്കൂളുകളിൽ സ്ഥിരം സുരക്ഷാ ഉപദേശക സമിതി രൂപീകരിക്കാൻ ആലോചന

Aug 20, 2020 at 11:56 am

Follow us on

\"\"

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്ത് സ്ഥിരം സുരക്ഷാ ഉപദേശക സമിതി രൂപീകരിക്കാൻ ആലോചന. അപകട സാധ്യത മുന്നിൽ കണ്ട് സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങളും അടിയന്തര രക്ഷാമാർഗ്ഗങ്ങളും കണ്ടെത്തി സ്കൂളുകളെ സജ്ജീകരിക്കുകയാണ് ഉപദേശക സമിതിയുടെ ദൗത്യം.
സമിതിയുടെ പ്രവർത്തങ്ങളെ വിദ്യഭ്യാസ ജില്ലാ തലത്തിൽ ഏകോപിപ്പിക്കും. ഇതിനായി സ്കൂളുകളുടെ നിലവിലെ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വിദ്യഭ്യാസ ഓഫീസിൽ അറിയിക്കണം.

\"\"


ദേശീയ ദുരന്തനിവാരണ സമിതി 2018 ൽ തയ്യാറാക്കിയ സ്കൂൾ സുരക്ഷാനയത്തിലെ നിർദേശങ്ങൾക്കനുസൃതമായായിരിക്കും സുരക്ഷാസമിതിയുടെ പ്രവർത്തനങ്ങൾ.
സ്കൂളുകളിൽ ദുരന്തനിവാരണ ആസൂത്രണരേഖ തയ്യാറാക്കുക, വാഹന സൗകര്യങ്ങളും ഒരുക്കുക, ദുരന്ത ലഘൂകരണത്തിനാവശ്യമായ നൈപുണ്യ വികസന പദ്ധതികളും പരിപാടികളും സംഘടിപ്പിക്കുക, തുടങ്ങിയവ പ്രവർത്തങ്ങളും സമിതിയുടെ ചുമതലയിൽ ഉൾപ്പെടും.

\"\"


പ്രധാനാധ്യാപകനായിരിക്കും സമിതിയുടെ കൺവീനർ. പ്രൈമറി വിഭാഗം ഹെഡ്മാസ്റ്റർ/വൈസ് പ്രിൻസിപ്പൽ, എൻ.ഇ.ഒ, പി.ടി.എ പ്രസിഡന്റ്‌, എൻ.എസ്.എസ്, എൻ. സി. സി, സ്കൗട്ട് പ്രധിനിധികൾ, ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും ഓരോ പ്രധിനിധികൾ, അന്ഗ്നി രക്ഷാസേന, പോലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ ഏതെങ്കിലും ഒന്നിന്റെ പ്രധിനിധി, ആരോഗ്യവകുപ്പ് പ്രധിനിധി, സിവിൽ ഡിഫെൻസ് വാർഡർ, സുരക്ഷാ ഉപദേശക സമിതി കൺവീനർ ശുപാർശ ചെയ്യുന്ന പ്രധിനിധി എന്നിവരായിരിക്കും സ്കൂൾ സുരക്ഷാ സമിതിയിൽ ഉൾപ്പെട്ട അംഗങ്ങൾ.

\"\"

Follow us on

Related News