പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

സ്കൂളുകളിൽ പ്രഭാത ഭക്ഷണവും നൽകണം: പോഷകമൂല്യമുള്ള ഭക്ഷണം ഉറപ്പുവരുത്തണമെന്നും ഭക്ഷ്യകമ്മീഷൻ

Aug 8, 2020 at 11:09 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിന് പുറമെ പ്രാഭാത ഭക്ഷണവും നൽകി തുടങ്ങണമെന്ന് ഭക്ഷ്യകമ്മീഷൻ. വിദ്യാർത്ഥികളിലുണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. പ്രാതൽ കഴിക്കാതെയാണ് പല കുട്ടികളും സ്കൂളിൽ എത്തുന്നത്. ഈ സാഹചര്യം ഒഴിവാക്കി പോഷകമൂല്യമുള്ള ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകണം. ഒപ്പം മഴക്കാല പകർച്ചവ്യാധികളെ മുന്നിൽ കണ്ട് പാചകത്തിനുപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാര പരിശോധനയും നടത്തണം.
പാചകരംഗത്തെ പൂർണ്ണ ശുചിത്വമുറപ്പാക്കാൻ പാചകതൊഴിലാളികളുടെ എണ്ണം വർധിപ്പിക്കണം. തുടങ്ങി നല്ല ഭക്ഷണവും മതിയായ ആരോഗ്യ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും ഭക്ഷ്യകമ്മീഷൻ ശുപാർശ ചെയ്തു.
എന്നാൽ അടുത്ത മാസങ്ങളിൽ സ്കൂളുകൾ തുറന്നാലും കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഭക്ഷണവിതരണം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ.

Follow us on

Related News