ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ 10-ാം ക്ലാസ്, ഐ.എസ്.സി 12-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 10-ാം ക്ലാസ് വിഭാഗത്തിൽ 99.34 ശതമാനവും പ്ലസ്ടു വിഭാഗത്തിൽ 96.84 ശതമാനവുമാണ് വിജയം. കോവിഡ്-19നെത്തുടർന്ന് ഉപേക്ഷിച്ച ഏതാനും വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിച്ചത്. ഇത്തവണ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.
സി.ഐ.എസ്.സി.ഇ.യുടെ www.cisce.org, www.results.cisce.orgഎന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. ഇതിനുപുറമെ സി.ഐ.എസ്.സി.ഇ.യുടെ എസ്.എം.എസ് സേവനത്തിലൂടെയും ഫലമറിയാം. ഇതിനായി 10-ാം ക്ലാസുകാർ ICSE (space)Unique Id എന്ന ഫോർമാറ്റിൽ 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയയ്ക്കണം. 12-ാം ക്ലാസുകാർക്ക് ISC (space)Unique Id ടൈപ്പ് ചെയ്ത് ഇതേ നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്.
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതി
തിരുവനന്തപുരം:കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി....