പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: ഇനി 4 നാൾ പാലക്കാടൻ വിസ്മയംകേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും

വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിച്ചു: പോഷകാഹാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

Jul 9, 2020 at 3:17 pm

Follow us on

\"\"

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ വഴി 9 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികൾക്കായി അനുവദിച്ച ഭക്ഷ്യകിറ്റുകളുടെ വിതരണം കാര്യക്ഷമമാക്കാൻ പിടിഎ അടക്കമുള്ള സംഘടനകളുടെ സഹകരണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യമായി അനുവദിക്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഫണ്ട്‌ ഉൾപ്പടെ 81.37 കോടി രൂപ ചെലവിട്ടാണ് കിറ്റുകൾ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രീ-പ്രൈമറി കുട്ടികള്‍ക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുക. പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്കുളള കിറ്റ് വിതരണം പിന്നീട് നടത്തും. ഇന്ന് മുതൽ സ്‌കൂളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ഭക്ഷ്യക്കിറ്റുകൾ കൈപ്പറ്റണം.
സര്‍ക്കാർ നിഷ്‌കര്‍ഷിച്ചിട്ടുളള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ സാമൂഹിക അകലവും പാലിച്ചുകൊണ്ടുവേണം അധ്യാപകർ കിറ്റുകൾ വിതരണം നടത്താൻ.

\"\"

Follow us on

Related News