തിരുവനന്തപുരം: കേരള സർവകലാശാല നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ മാറ്റിവച്ചു. ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവച്ചത്. മറ്റു കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സർവകലാശാല അറിയിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലയുടെ തിരുവനന്തപുരം കേന്ദ്രങ്ങളിലെ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. മാറ്റിവച്ച പരീക്ഷകൾ ലോക്ഡൗൺ പിൻവലിച്ചതിനു ശേഷം നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു
ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം: പ്രതിയെ കസ്റ്റഡിയിലെടുത്തു
മലപ്പുറം:ഡിസംബർ 3ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...