തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചക്ക് 2ന് പ്രഖ്യാപിക്കും. പിആർഡി ചേമ്പറിൽ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും \’സഫലം 2020\’ എന്ന മൊബൈൽ ആപ്പ് വഴിയും ഫലമറിയാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.
വ്യക്തിഗത റിസൾട്ടിനു പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും \’റിസൾട്ട് അനാലിസിസ്\’ എന്ന ലിങ്കുവഴി ലോഗിൻ ചെയ്യാതെതന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും \’Saphalam 2020 \’ എന്നു നൽകി ആപ്പ് ഡൗൺലോഡ് ചെയ്യാം.
കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്കൂളുകളുടെ \’സമ്പൂർണ\’ ലോഗിനുകളിലും അതാത് സ്കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം 4.2 ലക്ഷം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ പരീക്ഷയെഴുതിയത്.
👉🏻 www.keralaresults.nic.in
👉🏻 www.keralaparesshabavan.in
👉🏻 www.bpekerala.gov.in
👉🏻 www.results.kerala.nic.in
👉🏻 www.dhsekerala.gov.in
👉🏻 www.edication.kerala.gov.in
👉🏻 www.result.prd.kerala.gov.in
👉🏻 www.jagranjosh.com
👉🏻 www.results.itschool.gov.in
👉🏻 www.result.itschool.gov.in