പ്രധാന വാർത്തകൾ
സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളുംഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾകേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടിറീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

വ്യവസായ വകുപ്പിന്റെ ടിവി ചലഞ്ച്: ഓൺലൈൻ പഠനത്തിനുള്ള ടിവികൾ വിതരണം ചെയ്തു തുടങ്ങി

Jun 12, 2020 at 7:07 pm

Follow us on

പാലക്കാട്‌: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ടി.വി. ചലഞ്ച് ‘ പദ്ധതി പ്രകാരം പാലക്കാട്‌ ജില്ലയിലെ ഓൺലൈൻ പഠനത്തിനായുള്ള ടിവികൾ വിതരണം ചെയ്തു തുടങ്ങി. ആദ്യഘട്ടത്തില്‍ 125 ടെലിവിഷനുകളാണ് പാലക്കാട്‌ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി വിദ്യാഭ്യാസ വകുപ്പിനുള്ള ടെലിവിഷനുകള്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജ്‌മോഹനില്‍ നിന്നും ഏറ്റുവാങ്ങി.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പഠനത്തിനായി സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണമെന്ന നിലയിലാണ് ടിവി ചലഞ്ച് പ്രകാരം ടെലിവിഷനുകള്‍ വിതരണം ചെയ്യുന്നത്. ബി.ആര്‍.സി തലത്തില്‍ 12 സബ് ജില്ലകളിലായി 369 കേന്ദ്രങ്ങളിലേക്കായി 369 ടെലിവിഷനുകളാണ് വ്യവസായ വകുപ്പ് ഇത്തരത്തില്‍ നല്‍കുക.

\"\"

Follow us on

Related News