പ്രധാന വാർത്തകൾ
ഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവം

കോളജുകളിൽ പുതിയ കോഴ്സുകൾ:റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു

Jun 10, 2020 at 11:40 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ – സർക്കാർ എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. എംജി വൈസ് ചാൻസലർ ഡോ. സാബു തോമസ് ചെയർമാനായ സമിതിയിൽ ഡോക്ടർ എം.എസ് ജയശ്രീ(വിസി, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല), ഡോ. ആശാ കിഷോർ(ഡയറക്ടർ, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ), പ്രഫ. എം ദാസൻ (മുൻ ഡീൻ, കേന്ദ്ര സർവകലാശാല), പ്രഫ. ജർഗു സിംഹ മൂർത്തി(ഡയറക്ടർ, ഐസർ ), പ്രഫ, പി സനൽ മോഹൻ (ഡയറക്ടർ, കെസി എച്ച്ആർ) എന്നിവരാണ് മറ്റ് അംഗങ്ങൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഈ അധ്യയനവർഷം സംസ്ഥാനത്ത് കൂടുമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്. കൊറോണ ഭീഷണിയെ തുടർന്ന് രാജ്യത്തിനു പുറത്തും സംസ്ഥാനത്തിനു പുറത്തും പഠിക്കാൻ പോകുന്നവരുടെ എണ്ണം ക്രമാതീതകമായി കുറയും. ഈ സാഹചര്യത്തിലാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്. വിവിധ കോളജുകളിൽ നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർധനവും ഉണ്ടാകും.

Follow us on

Related News