തിരുവനന്തപുരം:അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് 2026-27 അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതികൾ പ്രസിദ്ധീകരിച്ചു. നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ ആണ് പാഠ്യപദ്ധതികൾ പ്രസിദ്ധീകരിച്ചത്.
Bachelor of Physiotherapy (BPT), Bachelor of Occupational Therapy (BOT), Baccalaureate in Anaesthesia and Operation Theatre Technology (BAOTT), Bachelor in Psychology (BPsy), Bachelor of Radiation Therapy Technology (BRTT), Bachelor of Physician Associate Studies (BPA), Bachelor of Science in Health Information Management (B.Sc. HIM), Bachelor of Respiratory Technology (BSc RT), Bachelor in Medical and Psychiatric Social Work, Bachelor of Medical Laboratory Science (BMLS), Bachelor of Emergency Medical Technologist (Paramedical), Bachelor of Nutrition and Dietetics, Bachelor of Optometry (B Optom), Bachelor of Medical Radiology and Imaging Technology (BMRIT), Bachelor of Dialysis Therapy Technologist എന്നീ 15 പാഠ്യപദ്ധതികളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഡിഗ്രി കോഴ്സുകളുടെ അവസാന ഒരു വർഷവും ഡിപ്ലോമ കോഴ്സുകളുടെ അവസാന ആറുമാസവും നിർബന്ധിത ഇന്റേൺഷിപ്പ് ഉണ്ടാവും. പാഠ്യപദ്ധതികളുടെ വിശദവിവരങ്ങൾ http://ncahp.abdm.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
അംഗീകാരം ഇല്ലാത്ത കോളജുകളിലോ കോഴ്സുകളിലോ പഠിക്കുന്നവർക്ക് കേന്ദ്ര / സംസ്ഥാന രജിസ്ട്രേഷൻ ലഭിക്കില്ല. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ, ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം – 695011 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0471-2762312.
കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ
തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...








