പ്രധാന വാർത്തകൾ
CSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻനാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്

സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

Jan 31, 2026 at 5:27 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ CBSE സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക്.  സിബിഎസ്ഇ 10,12  ക്ലാസുകളിലെ ഒന്നാംഘട്ട പൊതുപരീക്ഷ ഫെബ്രുവരി17ന് ആരംഭിക്കും. ഈ പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഫെബ്രുവരി ആദ്യവാരം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. CBSE സ്വകാര്യ വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ജനുവരി 19ന് പ്രസിദ്ധീകരിച്ചിരുന്നു.
ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ വിദ്യാർത്ഥികൾക്ക്  http://cbse.gov.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഹോം പേജിലെ ‘Pariksha Sangam’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ‘Schools’ എന്ന സെക്ഷനിൽ കയറി ‘Admit Card/Attendance Sheet’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.


നിങ്ങളുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷ 2026 മെയ് 15 മുതൽ ജൂൺ ഒന്നുവരെ നടക്കും. ഈ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഏപ്രിൽ 22ന് പുറത്തിറക്കും. 

Follow us on

Related News