പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ

Jan 22, 2026 at 12:28 pm

Follow us on

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2025-26 വർഷത്തെ സർക്കാർ/സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ (ജനുവരി 23)നടക്കും. എൽബിഎസ്സ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിലാണ് അലോട്മെന്റ്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് രാവിലെ 11നകം ഏതെങ്കിലും എൽബിഎസ്സ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള Authorisation form മുഖേന പങ്കെടുക്കാം. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നിരാക്ഷേപപത്രം[NOC] ഓൺലൈനായി അതത് കോളേജുകളിൽ നിന്നും ലഭ്യമാക്കണം. പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം അപ്പോൾ തന്നെ ടോക്കൺ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

Follow us on

Related News