തിരുവനന്തപുരം: വിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻ പ്രഖ്യാപിച്ചു. ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (ആയുർവേദ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 467/2024) തസ്തികയിലേക്ക് ഡിസംബർ 3 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325). കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം ഡിസംബർ 3, 4, 5 തീയതികളിൽ പിഎസ്‍സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ്.എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0495 2371971 എന്ന നമ്പറിൽ ബന്ധപ്പെടണം.
തിരുവനന്തപുരം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽജിഎസ്. (വിമുക്തഭടൻമാർ മാത്രം) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 312/2024) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ 4 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ) (മലയാളം മീഡിയം) (എസ്ഐയുസി നാടാർ) (കാറ്റഗറി നമ്പർ 095/2024), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (പട്ടികജാതി) (കാറ്റഗറി നമ്പർ 166/2024), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികവർഗം, പട്ടികജാതി) (കാറ്റഗറി നമ്പർ 115/2024, 074/2025) തസ്തികകളിലേക്ക് ഡിസംബർ 3 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.







.jpg)



