പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

മലപ്പുറം മങ്കേരിയിൽ വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച നിലയിൽ: മന്ത്രി സി. രവീന്ദ്രനാഥ്‌ ഡിഇഒയോട് റിപ്പോർട്ട്‌ തേടി

Jun 2, 2020 at 7:45 am

Follow us on

മലപ്പുറം: വളാഞ്ചേരി മങ്കേരിയിൽ പത്താംക്ലാസ് വിദ്യാർഥിനി തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് മലപ്പുറം ഡിഇഒയോട് റിപ്പോർട്ട് തേടി. മങ്കേരി സ്വദേശി ബാലകൃഷ്ണൻ്റെ മകൾ ദേവിക (15) ആണ് മരിച്ചത്. ഇരിമ്പിളിയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് കാണാതായ വിദ്യാർത്ഥിയെ സന്ധ്യയോടെ വീടിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്താണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ നടന്ന ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇന്നലെ ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. വീട്ടിലെ ടി.വി പ്രവർത്തിക്കുന്നില്ല. വീട്ടിൽ സ്മാർട് ഫോൺ ഇല്ലെന്നും പറയുന്നു. പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. കുട്ടിക്ക് ഓൺലൈൻ ക്ലാസ്സ്‌ കാണാനുള്ള സംവിധാനം ഇല്ലെന്നു അറിഞ്ഞിരുന്നെങ്കിൽ സഹായിക്കുമായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. സാമ്പത്തിക പരാധീനതയിലും മികച്ച മാർക്കുവാങ്ങിയാണ് ദേവിക പഠിച്ചിരുന്നതെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു. മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

Follow us on

Related News