തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ക്ലർക്ക്, കാഷ്യർ, അസിസ്റ്റന്റ് തുടങ്ങിയ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ വിഞ്ജാപനമിറക്കി. 2025ലെ കമ്പനി, ബോർഡ് അസിസ്റ്റന്റ് വിജ്ഞാപന (കാറ്റഗറി നമ്പർ 382-383/2025) മാണ് പുറത്തിറങ്ങിയത്. ജൂനിയർ അസ്സിസ്റ്റന്റ്/ കാഷ്യർ/ അസ്സിസ്റ്റന്റ് ഗ്രേഡ് II/ ക്ലാർക്ക് ഗ്രേഡ് I/ ടൈം കീപ്പർ ഗ്രേഡ് II/ സീനിയർ അസിസ്റ്റന്റ് /അസിസ്റ്റന്റ്/ ജൂനിയർ ക്ലാർക്ക്/ എൽഡി ക്ലർക്ക് തസ്തികളിലാണ് നിയമനം. ഉദ്യോഗാർഥികൾ 18നും 36നും ഇടയിൽ ജനിച്ചവരായിരിക്കണം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടാവണം. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ http://keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. https://thulasi.psc.kerala.gov.in/thulasi/. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 19 ആണ്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് / കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് /കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് / കെൽട്രോൺ ലിമിറ്റഡ് / കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ / മലബാർ സിമന്റ്സ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് / ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് / കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരളത്തിലെ വികസന അതോറിറ്റികൾ / കെൽട്രോൺ കംപോണന്റ് കോംപ്ലക്സ്, കണ്ണൂർ/ കേരള വാട്ടർ അതോറിറ്റി / കേരള പൊല്യൂഷൻ കൺട്രോൾ ബോർഡ് / കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് / കേരള സ്റ്റേറ്റ് സിവിൽ സപൈസ് കോർപ്പറേഷൻ തുടങ്ങിയവയാണ് കാറ്റഗറി നമ്പർ: 382/2025 ന് കീഴിലുള്ള സ്ഥാപനങ്ങൾ.
കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ എസ്.സി ആൻഡ് എസ്.ടി ലിമിറ്റഡ്/ കെ.എസ്.ആർ.ടി.സി / കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് /കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് /സിഡ്‌കോ / ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡ് (ഔഷധി)/ ഹാൻഡി ക്രാഫ്ട്സ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്/ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് ലിമിറ്റഡ്/ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് / കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് / കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് /കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് / കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്/കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്/ കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ് /മറ്റു വെൽഫെയർ ഫണ്ട് ബോർഡുകൾ എന്നിവയാണ് കാറ്റഗറി നമ്പർ 383/2025 കീഴിലുള്ള സ്ഥാപനങ്ങൾ.