പ്രധാന വാർത്തകൾ
സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാ

Oct 15, 2025 at 5:57 am

Follow us on

തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിക്കറ്റിലെ തെറ്റുകൾ ഒഴിവാക്കാൻ നേരത്തെത്തന്നെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പരീക്ഷാ ഭവൻ. ഈ അധ്യയന വർഷം പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുതത്തണമെന്ന് പരീക്ഷ കമ്മിഷണർ നിർദേശം നൽകി. വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും തെറ്റുകൂടാതെ സമർപ്പിക്കാനാണ് നിർദേശം. അഡ്‌മിഷൻ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തി സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എസ്.എസ്.എൽ.സി കാർഡ് തയ്യാറാക്കുന്നത്. വിദ്യാർത്ഥിയെ സംബന്ധിക്കുന്ന എല്ലാ വിശദാംശങ്ങളും അഡ്മിഷൻ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തി കൃത്യമാണെന്ന് അതത് ക്ലാസ്സ് അധ്യാപകരും സ്‌കൂൾ പ്രഥമാധ്യാപകരും ഉറപ്പ് വരുത്തേണ്ടതാണ്.


പത്താം ക്ലാസ്സിൽ പഠിക്കുന്ന 660000 വിദ്യാർത്ഥിയുടേയും അനുബന്ധമായി ചേർത്തിരിക്കുന്ന വിശദാംശങ്ങൾ സമ്പൂർണ്ണയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽ പിശകുകൾ ഇല്ലെന്നും പ്രഥമാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.

[

പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ അഡ്‌മിഷൻ നമ്പർ 6 അക്കത്തിൽ കൂടുതലും പത്താം ക്ലാസ്സിലെ ഡിവിഷനുകൾ രണ്ട് കാരക്ടറിൽ കൂടുതലും ആകാൻ പാടില്ല. വിദ്യാർത്ഥികളുടെ പേര് മലയാളത്തിൽ ടൈപ്പ് ചെയ്യുവാൻ യുണികോഡ് ഫോണ്ട് തെരഞ്ഞെടുക്കേണ്ടതാണ്. പത്താം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളുടേയും ഫോട്ടോ (Black & White) (Width: 150 Px, Height: 200 Px, Size: 20-30 kb, Format : jpg) സൈസ് പ്രകാരമായിരിക്കണം. ഫോട്ടോയിൽ പേരോ മറ്റ് രേഖപ്പെടുത്തലുകളോ പാടില്ല. ‘സമ്പൂർണ്ണ’ യിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡാറ്റയിൽ അഡ്മിഷൻ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ 31/10/2025 ന് മുമ്പ് തിരുത്തേണ്ടതാണ്.

സമ്പൂർണ്ണ’ പോർട്ടലിൽ ലഭ്യമായിട്ടുള്ള സ്കൂൾ ഗോയിങ് കാൻഡിഡേറ്റ്സ് വിവരങ്ങൾ മാത്രമാണ് എസ്എസ്എൽസി പരീക്ഷാ രജിസ്ട്രേഷന് പരിഗണിക്കുക. ‘സമ്പൂർണ്ണ’ യിലെ വിവരങ്ങളിൽ തെറ്റ് കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്‌കൂൾ പ്രഥമാധ്യാപകർക്കെതിരെ നടപടി ഉണ്ടാകും.
വിദ്യാഭ്യാസ വകുപ്പിൻ്റെ ഡാറ്റാ ശേഖരണം ‘സമ്പൂർണ്ണ’ ഓൺലൈൻ സ്‌കൂൾ മാനേജ്മെൻ്റ് സോഫ്റ്റ് വെയർ മാത്രം ഉപയോഗിച്ച് നടത്തുന്നതിന് സൂചന പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂളിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും വിശദാംശങ്ങൾ സമ്പൂർണ്ണ പോർട്ടലിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. എസ്.എസ്.എൽ.സി പരീക്ഷ കാൻഡിഡേറ്റ്സിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സമ്പൂർണ്ണ വഴിയാണ് ശേഖരിക്കുന്നത്.

Follow us on

Related News