തിരുവനന്തപുരം: ഡൽഹിയിൽ അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി) തസ്തികളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒഴിവുകളളുണ്ട്. ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 1055 ഒഴിവുകളും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിനു കീഴിൽ 125 ഒഴിവുകളുമാണുള്ളത്. ജനറൽ വിഭാഗത്തിന് 502 ഒഴിവുകളാണുള്ളത്. 35,400 രൂപ മുതൽ 1,12,400 രൂപവരെയാണ് ശമ്പളം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 16ആണ്. യോഗ്യതയും മറ്റു വിശദ വിവരങ്ങളും https://dsssb.delhi.gov.in/dsssb-vacancies ൽ ലഭ്യമാണ്.
ഏകലവ്യ സ്കൂളുകളിൽ 3962 അധ്യാപക ഒഴിവുകൾ: 225 പ്രിൻസിപ്പൽ നിയമനം
തിരുവനന്തപുരം: ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാകുന്നതിനുള്ള ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപക, പ്രിൻസിപ്പൽ നിയമനത്തിന് അവസരം. രാജ്യത്താകെ ട്രെയിൻഡ് ഗ്രാജ്വേറ്റ് അധ്യാപക തസ്തികയിൽ 3962 ഒഴിവുകളും പ്രിൻസിപ്പൽ തസ്തികയിൽ 225 ഒഴിവുകളും ഉണ്ട്. ഒക്ടോബർ 23 വരെ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: https://nests.tribal.gov.in/ ഇ മെയിൽ: emrsrecruitment25@cbseshiksha.in
അധ്യാപക തസ്തികയുടെ വിശദ വിവരങ്ങൾ താഴെ;
അധ്യാപക നിയമനം
(വിഷയങ്ങൾ, ഒഴിവുകൾ)
🌐കമ്പ്യൂട്ടർ സയൻസ് – 550 ഒഴിവുകൾ, ഹിന്ദി – 424 ഒഴിവുകൾ, സയൻസ് – 408 ഒഴിവുകൾ, ഇംഗ്ലീഷ് – 395 ഒഴിവുകൾ, സോഷ്യൽ സ്റ്റഡീസ് – 392ഒഴിവുകൾ, മാത്തമാറ്റിക്സ് – 381ഒഴിവുകൾ, മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾ- 223 ഒഴിവുകൾ എന്നിവയ്ക്ക് പുറമെ മ്യൂസിക് – 314ഒഴിവുകൾ, പിഇടി (സ്ത്രീകൾ) – 299ഒഴിവുകൾ, ആർട്ട് – 279ഒഴിവുകൾ, പിഇടി (പുരുഷന്മാർ) 173ഒഴിവുകൾ, ലൈബ്രേറിയൻ – 124ഒഴിവുകൾ, തസ്തികകളിലേക്കും അപേക്ഷ നൽകാം. പ്രസക്തമായ വിഷയത്തിൽ 50ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അപേക്ഷയോഗ്യത. അതത് വിഷയത്തിൽ 55 ശതമാനം മാർക്കോടെ പിജി ബിരുദവും 50 ശതമാനം മാർക്കോടെ ബിഎഡും ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സിടിഇടി ) പേപ്പർ- II പാസായവരായിരിക്കണം. റസിഡൻഷ്യൽ സ്കൂളുകളിലെ സേവന പരിചയവും കംപ്യൂട്ടർ ഉപയോഗപരിചയവും വേണം. അപേക്ഷകർക്ക് 2025 ഒക്ടോബർ 23ന് 35 വയസ് കവിയരുത്. അർഹരായവർക്ക് നിയമനുസൃത ഇളവ് ഉണ്ട് . ശമ്പള സ്കെയിൽ 44,900-1,42,000 രൂപ. ആർട്ട്, മ്യൂസിക്, പിഇടി എന്നീ വിഭാഗത്തിന് 35,400-1,12,400 രൂപ. പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും. അപേക്ഷ ഫീസ് 2,000 രൂപ. വനിതകൾ/പട്ടിക/ ഭിന്നശേഷി വിഭാഗത്തിന് 500 രൂപ. ഇഎംആർഎസ് സ്റ്റാഫ് സിലക്ഷൻ പരീക്ഷ (ESSE-2025) വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
പ്രിൻസിപ്പൽ നിയമനം
🌐ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 225 ഒഴിവുകളിലാണ് പ്രിൻസിപ്പൽ നിയമനം നടത്തുന്നത്. 78,800 രൂപ മുതൽ 2,09,200 രൂപവരെയാണ് ശമ്പളം. ആകെയുള്ള ഒഴിവുകളിൽ ജനറൽ116, പിന്നോക്കം (നോൺ ക്രീമിലയർ) 60, പട്ടിക വിഭാഗം 49 എന്നിങ്ങനെ സംവരണ മാനദണ്ഡങ്ങൾ ഉണ്ട്. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ പിജി ബിരുദവും ബിഎഡ് ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. 50ശതമാനം മാർക്കു നേടി പിജിയും ബിഎഡ് -എംഎഡും പാസ്സായവർക്കും അർഹതയുണ്ട്. പ്രവർത്തിപരിചയം അനിവാര്യം. കേന്ദ്ര/ സംസ്ഥാന/സ്വയംഭരണ സ്ഥാപനങ്ങളിൽ ഇതേ ശമ്പള സ്കെയിലിൽ പ്രിൻസിപ്പൽ ജോലി / ചുരുങ്ങിയത് 3 വർഷം വൈസ് പ്രിൻസിപ്പലായി 9 വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ പരിചയം/12 വർഷത്തെ തുടർച്ചയായ ലക്ചറർ/പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ സേവനം എന്നിവ പ്രവർത്തിപരിചയമായി പരിഗണിക്കും. റിസിഡൻഷ്യൽ സ്കൂളുകളിലെ സേവനപരിചയം, ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശികഭാഷ എന്നിവയിലെ പ്രാവീണ്യം, കംപ്യൂട്ടർ സമ്പർക്കപരിചയം എന്നിവ അഭികാമ്യം. പ്രായം 23-10-2025 തീയതി കണക്കാക്കി 50 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ നിയമമപ്രകാരം ഇളവുകളുള്ളവർക്കും അപേക്ഷിക്കുവാനുള്ള പരമാവധി പ്രായം 55 വയസ്സുവരെ.