തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കെഎഎസ് ഓഫിസർ(ജൂനിയർ ടൈം സ്കെയിൽ) ട്രെയ്നി(സ്ട്രീം 1,2,3) തസ്‍തികയിലേക്കുള്ള മുഖ്യപരീക്ഷ ഒക്ടോബർ 17, 18 തീയതികളിൽ നടക്കും. രാവിലെ 9.30 മുതൽ 11.50 വരെയും ഉച്ചക്കു ശേഷം 1.30 മുതൽ 3.50 വരെയുമാണ് പരീക്ഷ.18ന് രാവിലെ 9.30 മുതൽ 11.50 വരെയും വിവരണാത്മക പരീക്ഷയും നടത്തും. പ്രാഥമിക പരീക്ഷ ജൂൺ 14ന് നടന്നിരുന്നു. ആ പരീക്ഷയിൽ വിജയിച്ചവർക്കാണ് 17നും 18നും മുഖ്യപരീക്ഷ നടത്തുന്നത്. മുഖ്യ പരീക്ഷയ്ക്ക് ശേഷം 2026 ഫെബ്രുവരി 16ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് കണക്കാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രാഥമിക, മുഖ്യ പരീക്ഷകളിൽ ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നഡയിലോ ഉത്തരം എഴുതാം.
സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ മാത്രം
തിരുവനന്തപുരം:രാജ്യത്തെ സൈനിക സ്കൂളൾ (6,9 ക്ലാസ്) പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയം ഈ മാസം അവസാനിക്കും. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30ആണ്. http://aissee.nta.nic.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ നവംബർ 2മുതൽ 4വരെ സമയം അനുവദിക്കും.
അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 300 മാർക്കിന്റെതാണ്. 150 മിനിറ്റാണ് ദൈർഘ്യം. ലാംഗ്വേജ്, മാത്തമാറ്റിക്സ്, ഇന്റലിജൻസ്, ജനറൽ നോളജ് എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഒമ്പതാംക്ലാസ് പ്രവേശനപരീക്ഷക്ക് 400 മാർക്കിന്റെ ചോദ്യങ്ങളായിരിക്കും.
ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്ക് 10നും 12നും ഇടയിലായിരിക്കണം പ്രായം. 2026 മാർച്ച് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് കുട്ടികളുടെ പ്രായം 13നും 15നും ഇടയിലായിരിക്കണം.
പെൺകുട്ടികൾക്ക് ആറാം ക്ലാസിലേക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ. സീറ്റ് ഉണ്ടെങ്കിൽ മാത്രം ഒമ്പതാം ക്ലാസിലേക്കും പ്രവേശനം ലഭിക്കും. രജിസ്ട്രേഷൻ ഫോം വെബ്സൈറ്റിൽ ലഭ്യമാണ്. പേര്, ജനന തീയതി, വീട്ടുവിലാസം, കോൺടാക്റ്റ് നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഏത് ക്ലാസിലേക്കാണോ പ്രവേശനം ആഗ്രഹിക്കുന്നതും അതും പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷാഫീസ് ഓൺലൈനായി അടക്കാനുള്ള സൗകര്യമുണ്ട്.
ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് 850 രൂപയാണ് ഫീസ്. എസ്.ടി, എസ്.സി വിഭാഗത്തിലെ വിദ്യാർഥികൾ 700 രൂപ.