പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

കേന്ദ്രസർക്കാരിന്റെ ഒറ്റമകൾ മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 23 വരെ മാത്രം

Oct 13, 2025 at 7:29 am

Follow us on

തിരുവനന്തപുരം: കുടുംബത്തിലെ ഒറ്റപ്പെൺകുട്ടികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്ക് മകളുടെ വിദ്യാഭ്യാസത്തിന് സിബിഎസ്‌ഇ നൽകുന്ന സ്കോളർഷിപ്പാണിത്. സ്കോളർഷിപ്പ് അപേക്ഷ ഒക്ടോബർ 23 വരെ ഓൺലൈനായി നൽകാം. കുടുംബത്തിന്റെ വാർഷികവരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. 2025ൽ നടന്ന സിബിഎസ്‌ഇ 10–ാം ക്ലാസ് പരീക്ഷയിൽ 70% മാർക്കോടെ ജയിച്ച്, ഇപ്പോൾ സിബിഎസ്‌ഇ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. എല്ലാമാസവും 1000 രൂപ വീതം 2 വർഷത്തേക്ക് ലഭിക്കും. സ്കോളർഷിപ്പ് നേടിയവർ ഇടയ്ക്ക് വച്ച് പഠനം നിർത്താതെ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കണം. ഒറ്റമകൾ എന്നാൽ ഏക മകൾ കൂടിയാകണം. അതേസമയം, ഒരു പ്രസവത്തിലെ കുഞ്ഞുങ്ങൾ ഒറ്റമകളിൽപ്പെടും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും http://cbse.gov.in, http://cbse.gov.in സന്ദർശിക്കുക.  ഫോൺ: 011-24050336 Email: scholarship.cbse@nic.in

Follow us on

Related News