തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉള്ള ലാപ്‌ടോപ്പുകളും മറ്റു ഡിജിറ്റൽ സംവിധാനങ്ങളും പ്രാദേശികമായി ഓൺലൈൻ പഠന സൗകര്യത്തിന് അനുവദിക്കാമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത്. സംസ്ഥാനത്തെ സ്കൂളുകളിൽ ഡിജിറ്റൽ സൗകര്യ വികസനത്തിന്റെ ഭാഗമായി കൈറ്റ് 1.2 ലക്ഷം ലാപ്‌ടോപ്പുകളും 80, 000 പ്രൊജക്ടറുകളും, 4250 ടെലിവിഷനുകളും നേരത്തെ അനുവദിച്ചിട്ടുണ്ട്. ജൂൺ ഒന്നുമുതൽ സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ ഓൺലൈൻ സംവിധാനമില്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാൻ ഇവ ഉപയോഗിക്കാൻ കഴിയും. ജൂൺ ആദ്യവാരത്തെ ട്രയൽ ക്ലാസുകൾ വഴി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കും. സ്കൂളുകളിൽ നിന്ന് ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കൊണ്ടുപോയി കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കാനുള്ള സംവിധാനം പ്രാദേശിക തലത്തിൽ ഒരുക്കുമെന്നും സ്വകാര്യ അഭിമുഖത്തിൽ കൈറ്റ് സിഇഒ പറഞ്ഞു. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീ അടക്കമുള്ളവയുടെയും സേവനം ഉണ്ടാകും.

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു
തിരുവനന്തപുരം:താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസില്‍ പ്രതികളായ 6 വിദ്യാർഥികളുടെ...