പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല

Aug 12, 2025 at 3:42 pm

Follow us on

തൃശൂർ:സംസ്ഥാനത്തെ സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ആഘോഷ വേളകളിൽ കുട്ടികൾ പറന്നു രസിക്കട്ടെ.. വർണ പൂമ്പാറ്റകളായി എന്ന് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യാക്തമാക്കി. കുട്ടികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടക്കുമ്പോഴും വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമായിരുന്നു. ഓരോ വിദ്യാർത്ഥിക്കും അവരുടെ പിറന്നാൾ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള അനുവാദം നേരത്തെ നൽകിയിരുന്നു. എന്നാൽ വിദ്യാലയങ്ങളിൽ പൊതുവായി നടക്കുന്ന ആഘോഷവേളകളിലും മറ്റും യൂണിഫോം നിർബന്ധമായിരുന്നു. ഈ ചട്ടമാണ് മന്ത്രി തിരുത്തുന്നത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Follow us on

Related News