തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായ എസ്.ഷാനവാസിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അയയ്ക്കു ന്ന സന്ദേശം എന്ന വ്യാജേന പലരോടും പണം ആവശ്യപ്പെട്ട് ചാറ്റ് ചെയ്യുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകി. സംഭവം വിവാദമായതോടെ വാട്സ്ആപ്പ് അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രവും പേരും ഇപ്പോൾ മാറ്റിയിട്ടുണ്ട്. ഡിജിഇ ഡിജിപിക്ക് നൽകിയ പരാതി ഇങ്ങനെ; ” ഷാനവാസ്.എസ് എന്ന എൻ്റെ പേരും, ഫോട്ടോയും ഉപയോഗിച്ച് +84 77 997 0059 എന്ന നമ്പരിൽ വാട്ട്സ് ആപ്പ് ബിസിനസ് അക്കൗണ്ട് വ്യാജമായി നിർമ്മിച്ച് എന്റെ കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്കും മറ്റ് ചില വ്യക്തികൾക്കും പണം ആവശ്യപ്പെട്ട് കൊണ്ട് മെസേജുകൾ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിന് സ്റ്റേറ്റ് പോലീസ് ചീഫിനും, സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വ്യാജമായി എൻ്റെ പേരിൽ വരുന്ന മെസേജുകളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് അറിയിക്കുന്നു.”

ഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെ
തിരുവനന്തപുരം: നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ഗുജറാത്ത് ഗാന്ധിനഗർ...