പ്രധാന വാർത്തകൾ
പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്

സ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻ

Jun 18, 2025 at 7:57 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ, പരിഷ്ക്കരിച്ച ഉച്ചഭക്ഷണ മെനു ഉടൻ വിളമ്പാൻ നിർദേശം. സ്കൂൾ ഉച്ചഭക്ഷണത്തിൽ ഇനി വെജ് ബിരിയാണി, ഫ്രൈഡ്‌റൈസ്, ലെമൺ റൈസ് എന്നിവയ്ക്ക് പുറമെ വിവിധയിനം പായസങ്ങളും വിളമ്പും. സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്ക്കരിച്ച് നടപ്പാക്കുന്നത് ഇന്നലെ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്. സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി വിഭവങ്ങൾ വിളമ്പും. ഇവയോടൊപ്പം വെജിറ്റബിൾ കറികളും ഉണ്ടാകും.

സ്കൂൾ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ്‌ വൈവിധ്യമാർന്ന വിഭവങ്ങൾ നിർദേശിച്ചത്. ഇലക്കറി  ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാകക്കും. 

പച്ചക്കറിക്ക് പകരമായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്തും. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിക്കും. ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണെന്നും നിർദേശമുണ്ട്.

ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളിൽ നൽകേണ്ട വിഭവങ്ങൾ ഇങ്ങനെ

1.ചോറ്, കാബേജ് തോരൻ, സാമ്പാർ

2: ചോറ്, പരിപ്പ് കറി, ചീരത്തോരൻ

3: ചോറ്, കടല മസാല, കോവയ്ക്ക തോരൻ

4: ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ

5: ചോറ്, സോയ കറി, കാരറ്റ് തോരൻ

6: ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ

7: ചോറ്, തീയൽ, ചെറുപയർ തോരൻ

8: ചോറ്, എരിശ്ശേരി, മുതിര തോരൻ

9: ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ

10: ചോറ്, സാമ്പാർ, മുട്ട അവിയൽ

11: ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കൂറി

12: ചോറ്, പനീർ കറി, ബീൻസ് തോരൻ

13: ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ

14: ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ

15: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല

16: ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ

17: ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി

18: ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

19: ചോറ്, പരിപ്പ് കുറുമ, അവിയൽ

20: ചോറ് / ലെമൺ റൈസ്, കടല മസാല

Follow us on

Related News

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട്...