തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയുടെ രണ്ടാം ദിനവും 99.92% വിദ്യാർത്ഥികൾ ഹാജരായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 98.64% പ്ലസ് വൺ വിദ്യാർത്ഥികളും 98.77 % പ്ലസ് ടു വിദ്യാർത്ഥികളും എത്തി. വി.എച്ച്.എസ് .ഇ പരീക്ഷയ്ക്ക് 98.26 % ഒന്നാം വർഷ വിദ്യാർത്ഥികളും 99.42 %രണ്ടാം വർഷ വിദ്യാർഥികളുമാണ് എത്തിയത്. ലോക് ഡൗണിനു മുൻപ് നടന്ന പരീക്ഷ എഴുതാത്ത കുട്ടികളുടെ എണ്ണത്തിലും ഇപ്പോൾ എഴുതാത്തവരുടെ എണ്ണത്തിലും കാര്യമായ വ്യത്യാസമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 356 വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം എസ്എസ്എൽസി പരീക്ഷയ്ക്ക് എത്താതിരുന്നത്.ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ 2257 കുട്ടികളും രണ്ടാം വർഷത്തിൽ 2201 കുട്ടികളും പരീക്ഷയ്ക്ക് ഹാജരായില്ല.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...