പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ

Apr 6, 2025 at 3:15 pm

Follow us on

തിരുവനന്തപുരം: മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എട്ടാം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ
സംസ്ഥാനത്ത് 30ശതമാനം മാർക്ക് ലഭിക്കാത്ത 2,24,175 ഇ-ഗ്രേഡുകൾ. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് 30 ശതമാനം ലഭിച്ചില്ലെങ്കിൽ E- ഗ്രേഡ് ആണ് നൽകുന്നത്. സംസ്ഥാനത്തെ 2,541 സ്കൂളുകളിൽ നിന്ന് പുറത്തുവന്ന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.

പരാജയപ്പെട്ട വിദ്യാർത്ഥകൾക്കായി ഏപ്രിൽ അവസാനത്തിൽ വിവിധ വിഷയങ്ങളിൽ 2,24,175 സേ- പരീക്ഷ നടത്തും. 595 സ്‌കൂളിൽ നിന്നും പരീക്ഷാ ഫലം സംബന്ധിച്ച വിവരം ഇനി ലഭ്യമാകാനുണ്ട്. ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് പരാജയം ഉണ്ടായത് (ഇ -ഗ്രേഡ്) വയനാട് ജില്ലയിലാണ്. 6.3 ശതമാനം പരാജയം. ഏറ്റവും കുറവ് വിഷയങ്ങൾക്ക് പരാജയം ഉണ്ടായത് (ഇ-ഗ്രേഡ് ) ലഭിച്ചിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. 4.2 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരാജയപ്പെട്ടത് ഹിന്ദിയിലാണ്. 42810 പേർക്ക് ഹിന്ദിയിൽ ഇ-ഗ്രേഡ് ലഭിച്ചു. ഏറ്റവും കുറവ് കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ്. 24,192 പേർ ഇംഗ്ലീഷിൽ പരാജയപ്പെട്ടു.

Follow us on

Related News