പ്രധാന വാർത്തകൾ
ഗവ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ സ്കൂളുകളിൽ 6 ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: അരമണിക്കൂർ അധിക പഠനവുംകേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് 2നകം നൽകണംഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച്ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനംപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 2ന്: പ്രവേശനം 3മുതൽഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായിസ്കൂൾ തസ്തിക നിർണയ നടപടികൾ വേഗത്തിൽപൂർത്തിയാക്കും: വി.ശിവൻകുട്ടിസ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരതയ്ക്കായി പ്രത്യേക പുസ്തകംസ്കൂൾ പ്രവേശനോത്സവത്തിന്റെ ആശംസാ വീഡിയോകൾ പ്രകാശനം ചെയ്തു

ഒൻപതാം ക്ലാസ് വിദ്യാർഥിക​ൾ​ക്ക് സുവർണ്ണാവസരം: ISRO പരിശീലന രജിസ്‌ട്രേഷൻ 23വരെ മാത്രം

Mar 19, 2025 at 1:00 pm

Follow us on

തിരുവനന്തപുരം: ബ​ഹി​രാ​കാ​ശ ശാ​സ്ത്ര-​സാ​​ങ്കേ​തി​ക വിദ്യ​യി​ലും പ്രാ​യോ​ഗി​ക ത​ല​ങ്ങ​ളി​ലും അ​റി​വ് പ​ക​രു​ക എന്ന ലക്ഷ്യത്തോടെ മെയ്‌ 19മുതൽ ഒൻപതാം ക്ലാ​സ് വിദ്യാ​ർ​ഥി​ക​ൾ​ക്ക് ISROയുടെ ‘യു​വി​ക’ യ​ങ് സ​യ​ൻ​റി​സ്റ്റ് പരിശീലന പരിപാടി ആരംഭിക്കും. പരിശീലനത്തിനുള്ള രജിസ്‌ട്രേഷൻ മാർച്ച്‌ 23ന് അവസാനിക്കും. മെ​യ് 19 മുതൽ 30 വ​രെയാണ് പരിശീലനം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ലി​സ്റ്റ് ഏ​പ്രി​ൽ ഏ​ഴി​ന് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. യു​വി​ക പ്രോ​ഗ്രാ​മി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ https://jigyasa.iirs.gov.in/yuvika ൽ ലഭ്യമാണ്. വി​ക്രം​സാ​രാ​ഭാ​യ് സ്​​പേ​സ് ​സെ​ന്റ​ർ തി​രു​വ​ന​ന്ത​പു​രം, സ​തീ​ഷ്ധ​വാ​ൻ സ്​​പേ​സ് സെ​ന്റ​ർ ശ്രീ​ഹ​രി​ക്കോ​ട്ട, യു.​ആ​ർ. റാ​വു സാ​റ്റ​ലൈ​റ്റ് സെ​ന്റ​ർ ബം​ഗ​ളൂ​രു, സ്പേ​സ് ആ​പ്ലി​ക്കേ​ഷ​ൻ​സ് സെ​ന്റ​ർ അ​ഹ്മ​ദാ​ബാ​ദ്, നാ​ഷ​ന​ൽ റി​മോ​ട്ട് സെ​ൻ​സി​ങ് സെ​ന്റ​ർ ഹൈ​ദ​രാ​ബാ​ദ്, നോ​ർ​ത്ത് ഈ​സ്റ്റേ​ൺ സ്​​പേ​സ് ആ​പ്ലി​ക്കേ​ഷ​ൻ​സ് സെ​ന്റ​ർ ഷി​ല്ലോ​ങ്, ഇ​ന്ത്യ​ൻ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​മോ​ട്ട് സെ​ൻ​സി​ങ്, ഡ​റാ​ഡൂ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ഠ​ന പ​രി​ശീ​ശ​ല​ന ക്ലാ​സു​ക​ൾ നടക്കുക.


ഇ-​മെ​യി​ലി​ൽ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​വ​ർ മേ​യ് 18ന് ​ബ​ന്ധ​പ്പെ​ട്ട സെ​ന്റ​റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. എ​ട്ടാം ക്ലാ​സ് മാ​ർ​ക്ക്, ഓ​ൺ​ലൈ​ൻ ക്വി​സി​ലെ പ്ര​ക​ട​നം, ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലെ ശാ​സ്ത്ര​മേ​ള പ​ങ്കാ​ളി​ത്തം, ഒ​ളി​മ്പ്യാ​ർ​ഡ് റാ​ങ്ക്, സ്​​പോ​ർ​ട്സ് മ​ത്സ​ര​ങ്ങളിലെ വി​ജ​യം, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്/ ​എ​ൻ.​സി.​സി/​എ​ൻ.​എ​സ്.​എ​സ് അം​ഗ​ത്വം, ഗ്രാ​മീ​ണ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. പ്രോ​ഗ്രാ​മി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ യാ​ത്രാ​ക്കൂ​ലി (ട്രെ​യി​ൻ/​വോ​ൾ​വോ ഫെ​യ​ർ) കോ​ഴ്സ് മെ​റ്റീ​രി​യ​ൽ​സ്, താ​മ​സം മു​ത​ലാ​യ മു​ഴു​വ​ൻ ചെ​ല​വു​ക​ളും ഐ.​എ​സ്.​ആ​ർ.​ഒ വ​ഹി​ക്കും. കൂടുതൽ വിവരങ്ങൾക്ക് yuvika@isro.gov.in എ​ന്ന ഇ-​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാൻ അവസരമുണ്ട്.

Follow us on

Related News