പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

NEET UG-2025: അപേക്ഷ സമയം ഇന്ന് അവസാനിക്കും

Mar 7, 2025 at 6:34 am

Follow us on

തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ NEET-UG ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അപേക്ഷ ഇന്നു രാത്രി 11.50 വരെ നൽകാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സമയം മാർച്ച് 9 മുതൽ 11 വരെയാണ്. മേയ് 4നാണ് പരീക്ഷ നടക്കുക. ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയാണ് പരീക്ഷ സമയം. അഡ്മിറ്റ് കാർഡുകൾ മെയ് ഒന്നിന് പ്രസിദ്ധീകരിക്കും. എംബിബിഎസ്, ബിഡിഎസ്, ആയുഷ്, വെറ്ററിനറി, നഴ്സിങ്, ലൈഫ് സയൻസസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് യു.ജി.

വെറ്ററിനറി സയൻസ് ബാച്ലർ ബിരുദത്തിനുള്ള 2025ലെ 15% ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം ഈ വർഷം നീറ്റ് യുജി റാങ്കിന്റെ അടിസ്ഥാനത്തിലാണ്.  ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഔദ്യോഗിക വെബ്സൈറ്റായ http://neet.nta.nic.in ൽ അപേക്ഷിക്കാം. ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾ 1,700 രൂപയും OBC-NCL, ജനറൽ-EWS വിഭാഗങ്ങളിലെ അപേക്ഷകർ 1,600 രൂപയും അടയ്ക്കണം. SC, ST, PwBD, മൂന്നാം ലിംഗ വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് 1,000 രൂപയാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾക്ക് 9,500 രൂപ നൽകണം.

Follow us on

Related News