തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസത്തെ മത്സരങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ 991 പോയിന്റുകളുമായി പാലക്കാട് ഒന്നാം സ്ഥാനത്ത്. 990 പോയിന്റുകളുമായി തൃശൂർ രണ്ടാം സ്ഥാനത്തും 985 പോയിന്റുകളുമായി കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തും മുന്നേറുന്നു. രണ്ടാം സ്ഥാനത്ത്. 982 പോയിന്റോടെ കോഴിക്കോട് നാലാം സ്ഥാനത്തുണ്ട്. കലോത്സവത്തിലെ മത്സരങ്ങൾ ഏതാണ്ട് പൂർത്തിയായി. അവസാനത്തെ 4 മത്സരങ്ങളുടെ ഫലങ്ങൾ ആണ് ഇനി പുറത്ത് വരാനുള്ളത്. നിലവിലെ പോയിന്റ് നിലയിൽ മാറ്റങ്ങൾ വന്നേക്കാം. കലോത്സവത്തിന്റെ സമാപന സമ്മേളനം വൈകിട്ട് 5ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ ടോവിനോ, ആസിഫ് ആലി അടക്കമുള്ളവർ പങ്കെടുക്കും.

LSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: നാലാം ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ എൽഎസ്എസ്, യുഎസ്എസ്...