പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

അന്താരാഷ്ട്ര ഗവേഷണ ലേഖനങ്ങളും ജേണലുകളും സൗജന്യമായി ലഭിക്കും: വൺ നേഷൻ വൺ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങി

Jan 2, 2025 at 11:30 am

Follow us on

തിരുവനന്തപുരം:രാജ്യത്തെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും മികച്ച അന്താരാഷ്ട്ര ഗവേഷണ ലേഖനങ്ങളും ജേണലുകളും ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്‌ഷൻ (ONOS) ഡിജിറ്റൽ സേവനം ലഭ്യമായിതുടങ്ങി. 30 അന്താരാഷ്‌ട്ര പ്രസാധകരിൽ നിന്നുള്ള 13,000ൽ അധികം ഇ-ജേണലുകൾ ഇപ്പോൾ രാജ്യത്തെ 6,300 സർക്കാർ ഉന്നത വിദ്യാഭ്യാസ, ഗവേഷണ-വികസന സ്ഥാപനങ്ങളിൽ ലഭ്യമാകും. രാജ്യത്തുടനീളമുള്ള 6,300ലധികം സർക്കാർ നിയന്ത്രിത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന ഗവേഷണ വികസന സ്ഥാപനങ്ങളും ഈ സേവനം ലഭ്യമാണ്. രാജ്യത്തെ 1.8 കോടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും One Nation One Subscription ന്റെ https://www.psa.gov.in/oneNationOneSubscription പ്രയോജനം ലഭിക്കും. വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവരുടെ ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിന് പദ്ധതി ഉപകരിക്കും.
വൺ നേഷൻ വൺ സബ്‌സ്‌ക്രിപ്‌ഷൻ’ (ONOS) പദ്ധതിയുടെ ഭാഗമായി, ഐഐടികൾ ഉൾപ്പെടെ എല്ലാ സർക്കാർ ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഏകദേശം 18 ദശലക്ഷം വിദ്യാർത്ഥികൾക്ക് 2025 ജനുവരി 1 മുതൽ വൈജ്ഞാനിക ഗവേഷണ ലേഖനങ്ങളും ജേണൽ പ്രസിദ്ധീകരണവും സൗജന്യമായി ലഭിച്ചു തുടങ്ങി. ‘ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്‌ഷൻ’ പദ്ധതിക്ക് 2024 നവംബറിൽ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒരു ഏകീകൃത പോർട്ടൽ ഉണ്ടായിരിക്കും. അതിലൂടെ സ്ഥാപനങ്ങൾക്ക് ജേണലുകൾ ആക്സസ് ചെയ്യാൻ കഴിയും. 2025, 2026, 2027 എന്നീ മൂന്ന് കലണ്ടർ വർഷങ്ങളിലായി ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്‌ഷനായി ഏകദേശം 6,000 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്.

Follow us on

Related News