തിരുവനന്തപുരം:എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസസ്) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് ആകെ 89 ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾക്ക് http://aai.aero വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷൻ്റെ സ്റ്റെപ്പ് I, സ്റ്റെപ്പ് II എന്നിവ പൂർത്തിയാക്കാനുള്ള സമയപരിധി ജനുവരി 28 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 92,000 രൂപ വരെ ശമ്പളം ലഭിക്കും. മെക്കാനിക്കൽ, ഓട്ടോമൊബൈൽ അല്ലെങ്കിൽ ഫയർ വിഭാഗങ്ങളിൽ മൂന്ന് വർഷത്തെ റെഗുലർ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. റഗുലർ പഠനത്തിലൂടെ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കണം. 31,000 രൂപ മുതൽ 92,000 രൂപ വരെ ശമ്പളം ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) വഴിയാണ് തിരഞ്ഞെടുപ്പ്. 2 മണിക്കൂർ നീളുന്ന പരീക്ഷയാണിത്.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...