തിരുവനന്തപുരം: ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എംടെക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ലഭ്യമായ പ്രോഗ്രാമുകളും പ്രോഗ്രാം പ്രവേശനത്തിനുവേണ്ട അക്കാദമിക് യോഗ്യത, മറ്റ് വിഭരങ്ങൾ എന്നിവ അഡ്മിഷൻ ബ്രോഷറിൽ ലഭ്യമാണ്.
ആവശ്യമായ ഗേറ്റ് സ്കോർ ഉള്ള ഫുൾ ടൈം കാൻഡിഡേറ്റ്സ് -ഗേറ്റ് മെറിറ്റ് പരിഗണിച്ച് പ്രവേശനം നൽകും. എ.ഐ.സി.ടി.ഇ. ഗേറ്റ് സ്കോളർഷിപ്പിന് അർഹതയുണ്ട് ഗേറ്റ് സ്കോറില്ലാത്ത ഫുൾ ടൈം കാൻഡിഡേറ്റ്സ് -ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നാൽമാത്രം, ഡി.ടി.യു. നടത്തുന്ന അഡ്മിഷൻ ടെസ്റ്റിലെ മെറിറ്റ് പരിഗണിച്ച് ഗേറ്റ് യോഗ്യതയില്ലാത്ത അപേക്ഷകരെ പ്രവേശനത്തിന് പരിഗണിക്കും. ഏതാനും പേർക്ക്, മികവ്, സ്ഥിരതയുള്ള അക്കാദമിക് റെക്കോഡ്, ഡിപ്പാർട്മെൻറ്് ആവശ്യകത എന്നിവ കണക്കിലെടുത്ത് 7500 രൂപയുടെ ഡി.ടി.യു. ടീച്ചിങ് അസിസ്റ്റൻറ്്ഷിപ്പ് ലഭിക്കാം. പാർട് ടൈം കാൻഡിഡേറ്റ്സ്, ഫുൾ ടൈം സ്പോൺസേഡ് കാൻഡിഡേറ്റ്സ് വിശദാംശങ്ങൾ അഡ്മിഷൻ ബ്രോഷറിൽ ലഭിക്കും. എൻവയൺമെൻറൽ എൻജിനിയറിങ് ഒഴികെയുള്ള വകുപ്പുകളിൽ എം.ടെക്. ബൈ റിസർച്ച് പ്രോഗ്രാം പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. http://dtu.ac.in ലെ അഡ്മിഷൻ ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 14.
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്
തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ്...









