തിരുവനന്തപുരം: 26ന് ആരംഭിക്കുന്ന സ്കൂൾ പരീക്ഷകൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ നാളെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് വിതരണം ചെയ്യും. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളെയും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെയും പരിശോധിക്കുന്നതിനുള്ള തെർമൽ സ്കാനർ, അധ്യാപകർക്ക് ആവശ്യമായ ഗ്ലൗസുകൾ തുടങ്ങിയവയാണ് അതത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുക. ഓരോ പരീക്ഷാ കേന്ദ്രത്തിലേക്കും ഉള്ള ഉപകരണങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഏറ്റുവാങ്ങും. ഓരോ ദിവസവും ഉപയോഗിക്കുന്ന ഗ്ലൗസുകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മേൽനോട്ടത്തിൽ തിരിച്ചെടുത്ത് നശിപ്പിക്കാനുള്ള ക്രമീകരണവും നടത്തിയിട്ടിണ്ടെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പതിനെട്ട് വയസിനു താഴെയുള്ള...