തിരുവനന്തപുരം:ദേശീയ ബിരുദ പ്രവേശന പരീക്ഷയായ സിയുഇ ടി-യുജിയിൽ ഈ വർഷം വിഷയങ്ങൾ കുറയും. ഈ വർഷത്തെ പരീക്ഷയിൽ 37 വിഷയങ്ങൾ മാത്രമാണ് ഉണ്ടാവുക. കഴിഞ്ഞ വർഷം 63 വിഷ യങ്ങളുണ്ടായിരുന്നു. ഒഴിവാക്കുന്ന വിഷയങ്ങൾ ഏതൊക്കെ എന്ന് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ ബിരുദ പഠനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്ന തിന്റെ ഭാഗമായാണ് മാറ്റം. ഓരോ വിഷയത്തിലെയും പരീക്ഷാസമയം 60 മിനിറ്റായി നിജപ്പെടുത്തുമെന്ന മാറ്റവും ഉണ്ട്. കഴിഞ്ഞ വർഷം 45 – 60 മിനിറ്റ് ആയിരുന്നു സമയം.
ഇക്കുറി മുതൽ ഓപ്ഷനൽ ചോദ്യമില്ല. മുഴുവൻ ചോദ്യത്തിനും ഉത്തരം എഴുതണം.
ഒഴിവാക്കിയ വിഷയങ്ങളിലെ പ്രവേശനം ജനറൽ ടെസ്‌റ്റിന്റെ അടിസ്ഥാനത്തിലാകും നടത്തുക. പ്ലസ് ടുവിന് ഏതു വിഷയത്തിൽ പഠിച്ചുവെന്ന വ്യത്യാസമില്ലാതെ ഇഷ്ട വിഷയങ്ങൾ ബിരുദത്തിനു തിരഞ്ഞെടുക്കാം. പ്രവേശന പരീക്ഷയിൽ വിജയം നേടിയാൽ മാത്രം മതി. ഒരു വിദ്യാർഥിക്കു പരമാവധി 5 വിഷയങ്ങൾ മാത്രമേ തിരഞ്ഞെടുക്കാൻ ക്കഴിയുകയുള്ളു. നേരത്തെ 10 വിഷയം വരെ തിരഞ്ഞെടുക്കാൻ അവസരം ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം 33 ഭാഷകൾക്കു പ്രത്യേകം പരീക്ഷയിരുന്നു. ഇനി 13 ആകും. ഡൊമെയ്‌ൻ വിഷയങ്ങൾ 29ൽനിന്ന് 23 ആയി മാറും. എൻട്രപ്രനർഷിപ്, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, ടുറിസം, ലീഗൽ സ്റ്റഡീസ്, എൻജിനീയറിങ് ഗ്രാഫിക്സ് തുടങ്ങിയവ ഒഴിവാക്കും.