പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെഅ​ലീ​ഗ​ഢ് മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല പ്രവേശനം: അപേക്ഷ സമയം നീട്ടിസിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി: വിതരണം നാളെമുതൽഹയർ സെക്കന്ററി പരീക്ഷ സമയം മാറ്റണമെന്ന് അധ്യാപകർ: സാധ്യമല്ലെന്ന് മന്ത്രി എല്ലാ സർക്കാർ സ്‌കൂളുകളിലും ഭാരത് നെറ്റ് പദ്ധതി, സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ്: GATE-2025ന് ഇന്ന് തുടക്കം ഒന്നുമുതൽ 8വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 600 രൂപ വീതം: യൂണിഫോം പദ്ധതിയ്ക്കായി 79 കോടി രൂപ അനുവദിച്ചു CBSE Admit Card 2025 for Class 10th, 12th Releasing Soon

ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

Dec 5, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:2024- ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്ക് നവംബർ 29ലെ വിജ്ഞാപനം പ്രകാരം അപേക്ഷ നൽകുന്നതിന് അവസരം നൽകിയിരുന്നു. ഇത്തരത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും ഉൾപ്പെടുത്തികൊണ്ടുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും htp://cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാർഥികൾ അതാത് കോഴ്സുകളിലേക്കുള്ള യോഗ്യതാ മാനദണ്ഡവും ഈ വർഷത്തെ നീറ്റ് യു.ജി ഇൻഫർമേഷൻ ബുള്ളറ്റിൽ പ്രകാരമുള്ള യോഗ്യതാമാനദണ്ഡവും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പ്രോസ്പെക്സ് ക്ലോസ് 6.2 പ്രകാരമുള്ള യോഗ്യതകളും പ്രവേശന സമയത്ത് നേടിയിരിക്കണം. വിശദ വിവരങ്ങൾക്ക്: http://cee.kerala.gov.in. ഫോൺ: 0471 2525300.

Follow us on

Related News