പ്രധാന വാർത്തകൾ
ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

സ്കൂൾ പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി: കർശന സുരക്ഷാ സംവിധാനം

May 22, 2020 at 7:14 pm

Follow us on

തിരുവനന്തപുരം: 26 ന് ആരംഭിക്കുന്ന എസ് എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. കൺടെന്റ്മെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ പ്രത്യേക ഇരിപ്പിടം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോം കൊറന്റീനിലുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക സൗകര്യം ഒരുക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് 14 ദിവസം കൊറന്റീൻ വേണം. ഇവർക്ക് പ്രത്യേക സൗകര്യം ഒരുക്കും. വിദ്യാർത്ഥികൾക്കും പരീക്ഷാ ചുമതലയുള്ള അധ്യാപകർക്കും തെർമൽ പരിശോധന നടത്തും. അധ്യാപകർ അടക്കമുള്ള പരീക്ഷാ ചുമതലയുള്ളവർ ഗ്ലൗസ് ധരിക്കണം. ആവശ്യമുള്ളവർക്ക് വൈദ്യപരിശോധനക്കും സൗകര്യം ഒരുക്കും. പരീക്ഷ കഴിഞ്ഞു വീട്ടിലെത്തുന്ന കുട്ടികൾ കുളി കഴിഞ്ഞേ മറ്റുള്ളവരുമായി ഇടപഴകാവൂ എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഏതെങ്കിലും കാരണം കൊണ്ട് പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും അവസരം നൽകും. സ്കൂൾ പരീക്ഷകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതിന് നാളെ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലാ ഉപഡയറക്ടർമാരുടെ ഓഫീസുകളിലും \’വാർ റൂമുകൾ\’ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Follow us on

Related News